തൃശൂർ: ജില്ലയിൽ ഇന്നലെ നടത്തിയത് 108 റാപ്പിഡ് ആന്റിജൻ പരിശോധന. എല്ലാ പരിശോധനയും നെഗറ്റീവായി. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ 14, പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 32, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ 36, വിൽവട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 26 എന്നിങ്ങനെയാണ് ഇന്നലെ പരിശോധന നടത്തിയത്. ഇതുവരെ 407 ആന്റിജൻ പരിശോധനകൾ നടത്തി. ഇതിൽ ഒരു കേസ് പൊസിറ്റീവായിരുന്നു.