ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന നാലാം വാർഡിൽ പ്രഖ്യാപിച്ച കണ്ടെയ്‌ൻമെന്റ് സോണിൽ നിയന്ത്രണം ഒഴിവാക്കി. 2 മുതൽ ഏഴ് വരെയുള്ള വാർഡുകൾക്കുള്ള നിയന്ത്രണങ്ങളും ഒഴിവാക്കിയതായി കളക്ടറുടെ അറിയിപ്പിൽ പറയുന്നു. വെറ്റിലപ്പാറ സ്വദേശിയായ ആലുവയിലെ ചുമട്ടു തൊഴിലാളിക്ക് കൊവിഡ് ബാധ ഉണ്ടായതാണ് മേഖലയിൽ നിയന്ത്രണങ്ങൾക്ക് ഇടയാക്കിയത്.
ചുമട്ടുതൊഴിലാളിയുമായി അടുത്ത് ഇടപഴകിയ കുടുംബക്കാർക്ക് കൊവിഡ് ഇല്ലെന്ന് സ്ഥീകരിച്ചതോടെ നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തുകയായിരുന്നു. ഇതിനിടെ കൊരട്ടി പഞ്ചായത്തിലെ ഒന്നാം വാർഡ് പുതിയ കണ്ടെയ്‌ൻമെന്റ് സോണാക്കി. ആറ്റപ്പാടം ഭാഗത്താണ് അതീവ നിയന്ത്രണം. ഇവിടെ താമസക്കാരനായ നെടുമ്പാശേരി എയർപോർട്ടിലെ ടാക്‌സി ഡ്രൈവർക്ക് വൈറസ് ബാധയുണ്ടായിതിനെ തുടർന്നാണ് നടപടി.