വാടാനപ്പിള്ളി : തീരദേശമേഖലയിൽ കടലേറ്റം ശക്തം. തളിക്കുളം തമ്പാൻകടവ് മുതൽ ചേറ്റുവ അഴിമുഖം വരെ കടലേറ്റം ശക്തമാണ്. തമ്പാൻകടവിൽ നിരവധി തെങ്ങുകൾ കടപുഴകി വീണു. നിരവധി തെങ്ങുകൾ നാശത്തിന്റെ വക്കിലാണ്. പത്ത് മീറ്ററോളം കടൽ കരയിലേക്ക് കയറിയിട്ടുണ്ട്. കര കടലെടുക്കുന്ന പ്രതിഭാസം ഇവിടെ തുടരുകയാണ്. വാടാനപ്പിള്ളി പൊക്കാഞ്ചേരിയിലും ഏങ്ങണ്ടിയൂർ പൊക്കൊളങ്ങര ബീച്ചിലും കടലേറ്റം രൂക്ഷമാണ്. അതേസമയം കടലേറ്റം തടയാൻ ജിയോ ബാഗ് നിരത്തൽ രണ്ടാം ഘട്ടത്തിലാണ്.