തൃശൂർ: സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനം നടക്കുമെന്ന ഭീതി നിലനിൽക്കുമ്പോൾ, വേണ്ടത്ര ജാഗ്രത തൃശൂർ കോർപറേഷൻ ഭരണ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു. ഒമ്പത് ദിവസത്തിനുള്ളിൽ 3 കൗൺസിലുകളാണ് തൃശൂർ കോർപറേഷൻ വിളിച്ചു കൂട്ടുന്നത്.
കൊവിഡ് 19 ന്റെ പ്രശ്‌നങ്ങൾ ഇല്ലാതിരുന്ന കഴിഞ്ഞ കാലഘട്ടങ്ങളിൽ പോലും ഇങ്ങനെ കൗൺസിൽ യോഗങ്ങൾ വിളിച്ചു കൂട്ടിയിട്ടുണ്ടായിരുന്നില്ല. ആൾക്കൂട്ടങ്ങൾ പാടില്ലെന്നും, 10 ആളുകളുമായി പോലും പങ്കെടുത്ത സമരപരിപാടികൾ ചെയ്യരുതെന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടും ഒമ്പത് ദിവസത്തിനുള്ളിൽ 3 കൗൺസിലുകൾ ചേരുന്നതും, കൗൺസിലർമാരടക്കം 75 ഓളം പേർ ഹാളിൽ ഒത്തു കൂടുന്നതും ശരിയല്ലെന്ന് രാജൻ ജെ. പല്ലൻ പറഞ്ഞു.