ചാലക്കുടി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീഅന്നപൂർണ്ണേശ്വരി ഭദ്രകാളി മഹാക്ഷേത്രത്തിൽ ഇത്തവണ കർക്കട വാവുബലി കർമ്മങ്ങൾ ഉണ്ടായിരിക്കുന്നതല്ലെന്നും പിതൃ നമസ്‌കാരം രാവിലെ 8.40 മുതൽ ഒമ്പത് വരെ നടത്തുമെന്നും പിതൃ നമസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ലെന്നും ക്ഷേത്ര സമിതി പ്രസിഡന്റ് സ്റ്റാർലി തോപ്പിൽ, സെക്രട്ടറി എ.വി. സുധീഷ് എന്നിവർ അറിയിച്ചു.