തളിക്കുളം: എം.പീസ് ഹരിതം പദ്ധതി പ്രകാരം തളിക്കുളം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കരനെൽക്കൃഷിക്ക് തുടക്കമായി. ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഒരേക്കർ ഭൂമിയിൽ കുറ്റിപ്പയർ, ഇഞ്ചി, മഞ്ഞൾ, വെണ്ട, നെൽക്കൃഷി മുതലായവയാണ് കൃഷി ചെയ്യുന്നത്. ജില്ലയിൽ ആദ്യമായാണ് തൻ്റെ ജന്മസ്ഥലമായ തളിക്കുളത്ത് പ്രതാപൻ നെൽക്കൃഷിക്ക് തുടക്കമിട്ടത്. വാർഡ് മെമ്പർ പി. ഐ ഷൗക്കത്തലിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഗഫൂർ, പഞ്ചായത്ത് അംഗങ്ങളായ കെ.എ ഹാറൂൺ റഷീദ്, പി.എസ് സുൽഫിക്കർ, എ.ടി നേന, അറക്കവീട്ടിൽ റഫീഖ്‌ തുടങ്ങിയവർ സംസാരിച്ചു..