തൃപ്രയാർ : നാട്ടിക പഞ്ചായത്തിലെ ആറാം വാർഡിൽ മഹാത്‌മാ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് പി. സി വിഷ്ണുനാഥ് ഓൺലൈൻ വീഡിയോയിലൂടെ ഉദ്ഘാടനം ചെയ്തു. എ.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. മണപ്പുറം ഫണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ്, ചീഫ് മാനേജർ ശില്പ ട്രീസ സെബാസ്റ്റ്യൻ, ഡി.സി.സി ജനറൽ സെക്രട്ടറി വി. ആർ വിജയൻ, ചക്രപാണി പുളിക്കൽ, വി. ഡി സന്ദീപ്, പി.എം സിദ്ധിക്ക്, സി. എസ് മണികണ്ഠൻ, കെ. വി സുകുമാരൻ, ബിന്ദു പ്രദീപ്, പി. സി മണികണ്ഠൻ, റീന പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു. അരി, പഞ്ചസാര, പരിപ്പ്, കടല, ചായപ്പൊടി, സബോള എന്നിവയാണ് വിതരണം ചെയ്തത്.