child-friendly-center
ചാവക്കാട് പൊലീസ് സ്റ്റേഷനിൽ നടന്ന ശിശു സൗഹൃദ കേന്ദ്ര പരിപാടിയിൽ നിന്ന്..

ചാവക്കാട്: ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ശിശു സൗഹൃദ കേന്ദ്രം തുടങ്ങി. ഐ.ജി: പി. വിജയൻ വീഡിയോ കോൺഫറൻസിലൂടെ ശിശു സൗഹൃദ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ, എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളി, എസ്‌.ഐമാരായ യു.കെ. ഷാജഹാൻ, എസ്. ഷിനോജ്, കെ.പി. ആനന്ദ്, വിൽസൺ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.