മുപ്ലിയം: 15 ലക്ഷം രൂപ ചെലവിൽ നന്തിപുലം ആറ്റപ്പിള്ളി നവോദയ ഗ്രന്ഥശാലയ്ക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് പണിതീർത്ത പുതിയ കെട്ടിടം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് കെട്ടിടം തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ മുഖ്യ പ്രഭാഷണം നടത്തി.
വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചു ഗോവിന്ദൻ താക്കോൽ കൈമാറ്റം നടത്തി. പഞ്ചായത്ത് അംഗം രജനി ശിവരാമൻ, താലുക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാലഗോപാലൻ, സെക്രട്ടറി സി.ഡി. പോൾസൺ, എം.വി. സതീഷ് ബാബു, ജോസഫ് ചെതലൻ, കൊടകര ബ്‌ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. എം.എൻ. ജയൻ, ഗ്രന്ഥശാലാ സെക്രട്ടറി ടി.എൻ. മനോഹരൻ എന്നിവർ സംസാരിച്ചു.
42,000 രൂപയുടെ പുസ്തകങ്ങൾ വിവിധ വ്യക്തികൾ ചടങ്ങിൽ സംഭാവനയായി നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഡെൽവിൻ വിൽ സോൺ, ലക്ഷ്മി പ്രിയ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.