തൃശൂർ: രാഷ്ട്രീയ വിവാദത്തേക്കാളുപരി ഇപ്പോൾ ശ്രദ്ധ നൽകേണ്ടത് കൊവിഡ് വ്യാപനം എങ്ങനെ കുറയ്ക്കാമെന്നതിനെക്കുറിച്ചാണെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ അശോകൻ പറഞ്ഞു. കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ഉന്നതരുമായുള്ള ബന്ധം ചർച്ച ചെയ്യേണ്ടെന്നല്ല അതിനർത്ഥം. കൊവിഡ് പ്രതിരോധത്തിലൂന്നിയ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയില്ലെങ്കിൽ പ്രതിഷേധിക്കാനും സമരത്തിനിറങ്ങാനും ജനങ്ങളുണ്ടാകില്ലെന്ന യാഥാർത്ഥ്യം മനസിലാക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും അശോകൻ പറഞ്ഞു.