മണ്ണുത്തി: ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത മണ്ണുത്തി യൂണിയനിലെ നർത്തകിമാർക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റുകളും നൃത്തം അഭ്യസിപ്പിച്ച സരിത ടീച്ചർക്ക് കൈമാറി. മണ്ണുത്തി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സ്വർലത ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ എൻ.കെ. രാമൻ, ജനാർദ്ദനൻ പുളിങ്കുഴി, യൂണിയൻ വനിതാ സംഘം സെക്രട്ടറി ലത ഉണ്ണിക്കൃഷ്ണൻ, ട്രഷറർ ലിഷ രാജീവ് എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര നന്ദിയും പറഞ്ഞു.