പാവറട്ടി: കാർബൺ ഡയോക്‌സൈഡിന്റെ അമിത സാന്നിദ്ധ്യം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരമായി കേരളത്തിലെ കായൽ ചതുപ്പുകളിൽ കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കുന്നത് ഗുണകരമായിരിക്കുമെന്നും അതുവഴി മത്സ്യ വർദ്ധനവിനും കാറ്റിന്റെ തീവ്രത കുറക്കാനും കരയെ സംരക്ഷിക്കാനും സാധിക്കുമെന്ന് ടി.എൻ. പ്രതാപൻ എം.പി. ഗ്രീൻ ഹാബിറ്റാറ്റിന്റെ കണ്ടൽ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാൽനീണ്ടി, ഉപ്പരത്ത, പൂകണ്ടൽ, ചുള്ളികണ്ടൽ, പേന കണ്ടൽ, പൊന്നുംവള്ളി എന്നിവയുടെ വിത്തുകൾ അടങ്ങിയ വിത്തുതൈ കൂടയുടെ ഉദ്ഘാടനം കണ്ടൽ സംരക്ഷണ സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റിന്റെ എക്‌സികൂട്ടീവ് ഡയറക്ടർ എൻ.ജെ. ജയിംസ്, ടി.എൻ. പ്രതാപൻ എം.പിക്ക് കൈമാറി നിർവഹിച്ചു. ഗിരീഷ്‌കുമാർ, ഉസ്മാൻ കൂരിക്കാട്, കെ.പി. ജോസഫ്, സലിം ഐഫോക്കസ് എന്നിവർ സംസാരിച്ചു.