വാടാനപ്പള്ളി: മഴ മാറിനിന്നെങ്കിലും തീരദേശത്ത് കടലേറ്റം തുടരുന്നു. ഏങ്ങണ്ടിയൂർ പൊക്കുളങ്ങര, വാടാനപ്പള്ളി ബീച്ച്, പൊക്കാഞ്ചേരി, തമ്പാൻ കടവ് എന്നിവിടങ്ങളിൽ വമ്പൻ തിരമാലകൾ കടൽ ഭിത്തി തകർത്ത് കരയിലേയ്ക്ക് ആഞ്ഞടിക്കുന്നു. പൊക്കുളങ്ങര ബീച്ചിൽ നേരത്തെ കടലാക്രമണത്തിൽ തകർന്ന ക്ലബ് കെട്ടിടത്തിന്റെ അവശേഷിപ്പുകൾ കൂടി കടലെടുത്ത് മാറ്റുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കടലാക്രമണം ഞായറാഴ്ച വൈകീട്ട് രൂക്ഷമായി. തീരദേശ സീവാൾ റോഡ് മറികടന്ന് പറമ്പുകളിലേയ്ക്കും തോടുകളിലേയ്ക്കും തിരയേറ്റമുണ്ടായി. മുന്നൂറ് മീറ്ററോളം കരയിലേയ്ക്ക് കടൽ കയറി. പ്രദേശം പൂർണമായും വെള്ളക്കെട്ടിലായി. വീടുകൾക്ക് ചുറ്റും കടൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. തിരയേറ്റം തുടരുകയാണെങ്കിൽ കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരും. മുസ്ലീം ലീഗ് പ്രവർത്തകർ വീടുകളിൽ വെള്ളം കയറാതിരിക്കാൻ ചാക്കിൽ മണൽ നിറച്ച് അട്ടിയിട്ട് പ്രതിരോധം ഒരുക്കി...