ഗുരുവായൂർ: കൊവിഡ് വ്യാപനമുണ്ടായാൽ ആദ്യഘട്ടം ചികിത്സാ സൗകര്യം നൽകുന്നതിനായുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കുന്നതിനായി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ശിക്ഷക് സദന്‍ എന്നിവ ജില്ലാ കളക്ടർ ഏറ്റെടുത്തു. ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ മുന്നൂറും ശിക്ഷക് സദനിൽ നൂറും കിടക്കകളാണ് ഒരുക്കുക. ദുരന്തനിവാരണ നിയമപ്രകാരമാണ് കെട്ടിടം കളക്ടർ ഏറ്റെടുത്തത്. കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിനായുള്ള കമ്മിറ്റികൾ രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സനാണ് കമ്മിറ്റി ചെയർമാൻ. നഗരസഭ സെക്രട്ടറി കൺവീനറായ കമ്മിറ്റിയിൽ ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, മറ്റു സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ അംഗങ്ങളാകും.