ഏങ്ങണ്ടിയൂർ: തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ കർക്കടകവാവ് ദിനത്തിൽ തിലഹോമവും സായൂജ്യ പൂജയും നടന്നു. രാവിലെ മഹാഗണപതി ഹോമം, തുടർന്ന് തിലഹോമവും സായുജ്യ പൂജയും നടന്നു. ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഭക്തർക്ക് ദർശനം.