ചേർപ്പ്: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെക്കൻഡറി പാലിയേറ്റീവ് രോഗികൾക്ക് സർജിക്കൽ കട്ടിൽ വിതരണം നടത്തി. പാലക്കൽ സോഷ്യൽ ലൈനിൽ 20 വർഷമായി തളർന്ന് കിടക്കുന്ന കേശവന് കട്ടിൽ നൽകി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പാലക്കൽ ഡിവിഷൻ മെമ്പർ കെ.എ. പ്രദീപ് ഉദ്ഘാടനം ചെയ്തു. അവിണിശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ ഗീത സുകുമാരൻ അദ്ധ്യക്ഷയായി. ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 5.25 ലക്ഷം ഫണ്ട് ചെലവഴിച്ചാണ് അസുഖം ബാധിച്ചവർക്ക് കട്ടിൽ നൽകുന്നത്. ചേർപ്പ് സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽകുമാർ, സെക്കൻഡറി പാലിയേറ്റീവ് നഴ്‌സുമാരായ മെൽവിൻ, ഗിരിജ, കെ.കെ. മോഹനൻ, സ്മിത വിജയൻ, ചന്ദ്രൻ, രാജൻ, കെ.എസ്. ഷാജു, ടി.പി. കിരൺ, ശ്രീവിദ്യ എസ്. മാരാർ എന്നിവർ പങ്കെടുത്തു.