ചാലക്കുടി: നഗരസഭയിൽ രണ്ടു പ്രമുഖ സ്ഥാപനങ്ങൾ കൊവിഡ് ആശുപത്രിയാക്കാൻ തീരുമാനിച്ചു. പോട്ട വ്യാസ വിദ്യാനികേതൻ സ്‌കൂൾ, ചേനത്തുനാട് സെന്റ് ജയിംസ് അക്കാഡമി കോളേജ് എന്നിവയാണ് തിരഞ്ഞെടുത്തത്. നഗരസഭ ഇതിനായി കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഉടനെ ഇതിന്റെ നടപടികൾ ആരംഭിക്കുമെന്ന് വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ പറഞ്ഞു. ഇതിനിടെ വിദേശങ്ങളിൽ നിന്നുമെത്തുന്ന സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് പൊതു ക്വാറന്റൈൻ കേന്ദ്രം കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഏറെ സൗകര്യമുള്ള കേന്ദ്രം ഒരുക്കുന്നത് അധികൃതർക്ക് ശ്രമകരമാകുന്നുണ്ട്.