കുന്നംകുളം: നഗരസഭാ പരിധിയിൽ ഇന്നലെ ഒരാൾക്ക് കൂടി സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയിൽ കൊവിഡ് ബാധിച്ച കുടുംബശ്രീ ജീവനക്കാരിയുടെ മകനായ 20 വയസ്സുകാരനാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇയാൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു.