parakkattukara-road
ആളൂർ ഒന്നാം വാർഡിലേക്ക് പ്രവേശിക്കുന്ന റോഡ് പാറേക്കാട്ടുകര റേഷൻകടക്കു സമീപം പൊലീസ് അടക്കുന്നു.

കോടാലി: ഇഞ്ചക്കുണ്ടിലെ കടകളും വ്യാപാര വാണിജ്യ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും ചേർന്ന് അടപ്പിച്ചു. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി കാന്റീൻ ജീവനക്കാരും ഇഞ്ചക്കുണ്ട് സ്വദേശിയുമായ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇയാൾ തനിക്ക് കൊവിഡ് ഉണ്ടെന്നറിയാതെ കടകൾ സന്ദർശിച്ചതാണ് അടച്ചിടൽ നടപടിക്ക് കാരണം. കൂടാതെ മറ്റത്തൂർ പഞ്ചായത്തിലെ 4, 6, 11 വാർഡുകളിൽ പെട്ട, രോഗിയുമായി സമ്പർക്കമുണ്ടായ 15 ഓളം പേരോട് നിരീക്ഷണത്തിൽ പോകാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലേക്ക് പ്രവേശിക്കുന്ന റോഡുകളെല്ലാം പൊലീസിന്റെ നേതൃത്വത്തിൽ അടച്ചു. പ്രദേശത്ത് ആവശ്യ വസ്തുക്കൾ ലഭിക്കുന്ന കടകൾ മാത്രമേ തുറക്കുകയുള്ളു.