വടക്കാഞ്ചേരി: പട്ടാമ്പി മത്സ്യ മാർക്കറ്റിൽ നിന്നം മത്സ്യം എടുത്ത് വടക്കാഞ്ചേരി മേഖലയിൽ വിതരണം നടത്തിയവരെയും അവരുമായി ബന്ധപ്പെട്ടവരെയുമായി 26 പേരെ ക്വാറന്റൈൻ ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായി നഗരസഭാ അധികൃതർ അറിയിച്ചു. ആരോഗ്യ വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയവരെയാണ് ക്വാറന്റൈൻ ചെയ്യുന്നത്. പട്ടാമ്പി മേഖലയിൽ വിവിധ ആവശ്യങ്ങൾക്കായി പോയ ആളുകൾ നഗരസഭാ അധികൃതരുമായോ, പൊലീസ്, ആരോഗ്യം എന്നി വകുപ്പുകളുമായോ ബന്ധപ്പെടണം. ഇന്നും നാളെയുമായി നഗരസഭയിൽ കൊവിഡുമായി ബന്ധപ്പെട്ട് അനൗൺസ്മെന്റ് നടത്തും. നഗരസഭാ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ് അദ്ധ്യക്ഷയായി.