wildsquirrel
ചിക്ലായിയിൽ വീട്ടുമരത്തിലെ മലയണ്ണാന്മാരുടെ കൂടുകൾ എടുത്തുമാറ്റുന്നു

ചാലക്കുടി: വെറ്റിലപ്പാറ ചിക്ലായിയിൽ വീട്ടുകാർക്ക് ശല്യമായ മലയണ്ണാനുകളുടെ കൂടുകൾ വനപാലകർ എടുത്തുമാറ്റി. വെണ്ണാട്ടുപറമ്പിൽ ജോർജ്, വർഗീസ് എന്നിവരുടെ വീട്ടുപറമ്പിലെ മരങ്ങളിലുണ്ടായിരുന്ന കൂടുകളാണ് മാറ്റിയത്. ഏറെ നാളുകളായി വീട്ടുകാർ മലയണ്ണാൻമാരുടെ ശല്യത്താൽ നട്ടം തിരിയുകായിരുന്നു. നാളികേരവും എല്ലാ വിധ ഫലവർഗങ്ങളും ഇവ തിന്നു നശിപ്പിക്കുന്നത് പതിവാണ്. തുടർന്ന് ഇവർ വനം വകുപ്പിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആദിവിസികളുമായെത്തിയ ഉദ്യോഗസ്ഥർ മരങ്ങളിലെ കൂടുകൾ എടുത്തുമാറ്റിയത്.