വരന്തരപ്പിള്ളി: ചിമ്മിനിഡാമിൽ ജലനിരപ്പ് ഉയരുന്നു. ഇന്നലെ ഡാമിൽ 63.46 മീറ്റർ ജലവിതാനമാണ് രേഖപ്പെടുത്തിയത്. 67.85 ദശലക്ഷം ഘനമീറ്റർ ജലം ഇപ്പോൾ ഡാമിലുണ്ട്. സംഭരണ ശേഷിയുടെ 45 ശതമാനമാണിത്. ഇത് കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലാണ്. 76.4 മീറ്ററാണ് ചിമ്മിനി ഡാമിന്റെ ജല സംഭരണ ശേഷി. വൈദ്യുതോൽപ്പാദനത്തിനായി ഡാമിൽ നിന്നും ഇപ്പോൾ പ്രതിദിനം 0.55 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. അതേസമയം കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഔദ്യോഗികമായി പ്രവേശനമില്ലെങ്കിലും ഡാമിലും പരിസര പ്രദേശങ്ങളിലും മാനദണ്ഡങ്ങൾ പാലിക്കാതെ സന്ദർശകർ എത്തുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത് കർശനമായി തടയണമെന്നും ആവശ്യം ഉയരുന്നുണ്ട്.