a-thirapilly
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ഇന്നലത്തെ ദ്യശ്യം

ചാലക്കുടി: മഴ കനത്തതോടെ പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ രണ്ട് സ്ലൂയിസ് വാൽവുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത് ചാലക്കുടിപ്പുഴയിലെ ജലവിതാനം രണ്ടടി ഉയരാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ ജൂലായ് 8 ന് എമർജൻസി ഗേറ്റുകൾ തുറന്നെങ്കിലും അത് പുഴയെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ ഇക്കുറി കൂടുതൽ വെള്ളം ഉയരാൻ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.