പി. പത്മരാജന്റെ തൂവാനത്തുമ്പികൾ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച മണ്ണാർ തൊടി ജയകൃഷ്ണൻ എന്ന കഥാപാത്രം തൃശൂർ ശങ്കരയ്യ റോഡിലെ കാരിക്കത്ത് വീട്ടിലുണ്ട്. പേര് ആർ. ഉണ്ണിമേനോൻ .തൃശൂർ ആകാശവാണിയിൽ പത്മരാജൻ ജോലി ചെയ്ത് തുടങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ് ഉണ്ണിമേനോനുമായുള്ള സൗഹൃദം. ഈ സൗഹൃദമാണ് പിന്നിട് ഉണ്ണിമേനോന്റെ ജീവിതത്തെ ആസ്പദമാക്കി തൂവാനത്തുമ്പികൾ എന്ന ചിത്രമെടുക്കാൻ പ്രചോദനമായത്
വീഡിയോ - റാഫി എം.ദേവസി