exams

തൃശൂർ : ഇരുപത്തിയെട്ടിന് നടത്തുന്ന മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് പാർട്ട് രണ്ട് ഡിഗ്രി സപ്ലിമെന്ററി (2017 സ്‌കീം) തിയറി പരീക്ഷയുടെ പുനഃക്രമീകരിച്ച പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന രണ്ടാം വർഷ എം.എസ്.സി എം.എൽ.ടി മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ, രണ്ടാം വർഷ എം.എസ്.സി എം.എൽ.ടി പാത്തോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ എന്നിവയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


ഡിസംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന ഒന്നാം വർഷ ഫാം.ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ, ഒന്നാം വർഷ ഫാം.ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ, നാലാം വർഷ ഫാം.ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ, ജനുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന മൂന്നാം വർഷ ഫാം. ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ റീടോട്ടലിംഗ് ഫലങ്ങൾ പ്രസിദ്ധീകരിച്ചു.