തൃശൂർ: ഒല്ലൂർ കൃഷി സമൃദ്ധിയുടെ ഭാഗമായി മഞ്ഞൾ കൃഷിക്ക് തുടക്കം. വിത്തു മുതൽ വിപണി വരെ എന്ന ലക്ഷ്യവുമായി ഒല്ലൂർ മണ്ഡലത്തിൽ കൃഷി പരിപോഷിപ്പിക്കാനാണ് ഒല്ലൂർ കൃഷി സമൃദ്ധി എന്ന പദ്ധതി തുടങ്ങിയത്. ഇതിന്റെ ഭാഗമായി കണിമംഗലം എസ്. എൻ. സ്‌കൂളിലാണ് മഞ്ഞൾ കൃഷിയുടെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് കെ. രാജൻ നിർവഹിച്ചത്.
രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന്യമേറി വരുന്ന കാലത്ത് മഞ്ഞൾ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നത് കൊണ്ടാണ് കൃഷി സമൃദ്ധിയുടെ ഭാഗമായി മഞ്ഞൾ കൃഷിയും ഉൾപ്പെടുത്തിയത്. വിദ്യാർത്ഥികൾക്ക് പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും സംശുദ്ധമായ മഞ്ഞൾ ഭക്ഷണത്തിന്റെ ഭാഗമായി ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് മഞ്ഞൾക്കൃഷി ആരംഭിച്ചിട്ടുള്ളത്. ഗവ. ചീഫ് വിപ്പ് കെ രാജൻ പറഞ്ഞു.
നിയോജക മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനം ഉദ്ദേശിച്ചാണ് ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതി. ഒല്ലൂർ നിയോജക മണ്ഡലത്തിലെ കാർഷികോത്പന്നങ്ങളുടെ ഉത്പാദന വർദ്ധനവിനും വിപണനത്തിനും ഉതകുന്ന ബൃഹദ്പദ്ധതി നടപ്പിലാക്കുന്നതിന് രൂപരേഖ തയ്യാറാക്കിയാണ് പ്രവർത്തനം നടത്തുുന്നത്. ഒല്ലൂർ നിയോജക മണ്ഡലത്തെ തരിശ് രഹിത മണ്ഡലമാക്കി മാറ്റുക എന്നതുംം ലക്ഷ്യമാണ്.
ഒല്ലുർ കൃഷി സമൃദ്ധിയുടെ ലക്ഷ്യങ്ങൾ
വിത്തു മുതൽ വിപണി വരെ കർഷകർക്കായി ഒരുക്കുക
സഹകരണ സ്ഥാപനങ്ങളുടെ വായ്പ സംവിധാനങ്ങൾ കാർഷിക ഉത്പാദനത്തിനായി ഫലപ്രദമായി ഉപേയാഗിക്കുക
സുരക്ഷിത പച്ചകൃഷി പ്രോത്സാഹിപ്പിക്കുക
വിപണന സൗകര്യങ്ങൾ ഒരുക്കി കർഷകന് വരുമാനം ഉയർത്തുക
ഉപഭോക്തക്കൾക്ക് സുരക്ഷിത പച്ചക്കറികൾ ലഭ്യമാക്കുക
സംസ്‌കരണ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ സാധ്യതകൾ പരിശോധിക്കുക.
പദ്ധതിയുമായി മുന്നോട്ട്
ഒല്ലൂർ നിയോജക മണ്ഡലത്തിലെ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ കർഷക ഗ്രൂപ്പുകൾ രൂപീകരിച്ചു. കർഷക സംഘങ്ങൾക്കുള്ള പ്രാരംഭ പരിശീലന പരിപാടി കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലുള്ള കമ്യൂണിക്കേഷൻ സെന്ററിൽ വച്ച് നടത്തി. ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും തൃശൂർ കോർപറേഷനിൽ നിന്നുമുള്ള കൃഷി സമൃദ്ധി കർഷക ഗ്രൂപ്പ് അംഗങ്ങൾക്ക് അഞ്ച് ദിവസങ്ങളിലായി കാർഷികോത്പാദനം മുതൽ വിപണനം വരെയുള്ള വിഷയങ്ങളിൽ പരിശീലനം നൽകി.