ചാവക്കാട്: ഫിഷറീസ് ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകൾ പ്രകാരം അനധികൃത മത്സ്യ വിപണനം നിരോധിച്ചിട്ടുണ്ട്. ചാവക്കാട് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ചാവക്കാട് നഗരസഭാ മത്സ്യ മാർക്കറ്റിലും,നഗരസഭാ പരിധിയിലും അനധികൃത മത്സ്യ കച്ചവടവും, സംഭരണവും നടത്തുന്നത് ശിക്ഷാർഹമാണെന്നും അതിനാൽ ഏതെങ്കിലും സ്ഥാപനം ഇത്തരത്തിൽ അനധികൃതമായി മത്സ്യ വിൽപ്പനയിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ചാവക്കാട് എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളി അറിയിച്ചു.