ചാലക്കുടി: കൊരട്ടി പഞ്ചായത്തിലെ ആറ്റപ്പാടത്ത് ഒരാൾക്ക് കൂടി സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധയുള്ള യുവാവിന്റെ ഭാര്യക്കാണ് ചൊവ്വാഴ്ച സ്രവ പരിശോധന പോസിറ്റീവായത്. നെടുമ്പാശേരി എയർപോർട്ടിലെ ടാക്‌സി ഡ്രൈവറായ യുവാവ് കളമശേരി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ രണ്ടു മക്കൾക്ക് ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. കുടുംബത്തിന് സമ്പർക്കമില്ലെന്നത് ആരോഗ്യ വകുപ്പിന് ആശ്വാസകരമായി. മൂന്നു ദിവസം മുമ്പ് ആറ്റപ്പാടം മേഖല കണ്ടെൻയ്‌മെന്റ് സോണാക്കിയിരുന്നു.