covid

തൃശൂർ: ജില്ലയിൽ 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6 പേർ രോഗമുക്തരായി. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഭർത്താവിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അട്ടപ്പാടം സ്വദേശി (38, സ്ത്രീ), കെ.എസ്.ഇയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (51), (18, സ്ത്രീ), 16 വയസുള്ള പെൺകുട്ടി, (26), (42, സ്ത്രീ), കെ.എൽ.എഫ് ക്ലസ്റ്ററിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (45), എറണാകുളത്ത് നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പടിയൂർ സ്വദേശി (46), ഐ.ടി.ബി.പി ക്യാമ്പിൽ നിന്ന് യാത്ര ചെയ്ത് വന്ന ചാവക്കാട് സ്വദേശി (41), ശ്രീനഗറിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (37), മുംബയിൽ നിന്ന് വന്ന പറപ്പൂക്കര സ്വദേശി (31), മസ്‌ക്കറ്റിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി (33), അബുദാബിയിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (36), ഖത്തറിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (70, സ്ത്രീ), സൗദിയിൽ നിന്ന് വന്ന പടിയൂർ സ്വദേശി (41), അബുദാബിയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (29), ഖത്തറിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (41), ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (62, സ്ത്രീ), ദോഹയിൽ നിന്ന് വന്ന നെന്മണിക്കര സ്വദേശി (46) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് ജില്ലയിൽ

രോഗം ബാധിച്ചവർ 885

രോഗമുക്തർ 551

നിരീക്ഷണത്തിൽ 13,977

പരിശോധനയ്ക്ക് അയച്ചത് 22,075 സാമ്പിൾ

ഫലം വരാത്തത് 2700