ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങൾ മന്ത്രി എ.സി. മൊയ്തീൻ സന്ദർശിച്ചു. അഞ്ചങ്ങാടി വളവുമുതൽ മൂസാ റോഡ് വരെയുള്ള സ്ഥലങ്ങളിലെ കടൽക്ഷോഭ പ്രദേശങ്ങളിലാണ് സന്ദർശനം നടത്തിയത്. പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യാനും ജിയോ ബാഗ് കൊണ്ട് സംരക്ഷണ ഭിത്തി നിർമ്മിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശങ്ങൾ നൽകി. ജനപ്രതിനിധികളും കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.