തൃശൂർ: പിന്നാക്ക സംവരണം നടപ്പാക്കിയിട്ട് 27 വർഷം പിന്നിട്ടിട്ടും കേവലം 11 ശതമാനം സംവരണം മാത്രം ലഭിച്ചതിന്റെ കാരണം അന്വോഷിക്കാനും പരിഹാരം നിർദ്ദേശിക്കാനുമായി കമ്മിഷനെ നിയോഗിക്കണമെന്ന് കെ.പി.സി.സി, ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന വൈസ് ചെയർമാൻ എ.വി. സജീവ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ശമ്പള വരുമാനവും കാർഷിക വരുമാനവും ക്രീമിലെയർ വരുമാന മാനദണ്ഡമായി അംഗീകരിച്ചൽ പിന്നാക്ക സംവരണം ശാസ്ത്രീയമായി ഇല്ലാതാക്കാനുള്ള തന്ത്രമായി പിന്നോക്ക ജനത കാണും. സ്വകാര്യവത്ക്കരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ സംവരണ തസ്തികകൾ അതേപടി നിലനിറുത്താൻ നടപടി സ്വീകരിക്കണമെന്നും സജീവ് ആവശ്യപ്പെട്ടു.