തൃശൂർ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്ന് തദ്ദേശസ്ഥാപന പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കോടശ്ശേരി 3, 4 വാർഡുകൾ, പോർക്കുളം 11-ാം വാർഡ്, ചേലക്കര 3, 20, 21, 22 വാർഡുകളുമാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതിനുപുറമേ നേരത്തെ പ്രഖ്യാപിച്ചിട്ടുളള കുന്നംകുളം 3, 7, 8, 10, 11, 12, 15, 17, 19, 20, 21, 22, 25, 26, 33 ഡിവിഷനുകൾ, ഗുരുവായൂർ 35-ാം ഡിവിഷൻ, കടങ്ങോട് 4, 5 വാർഡുകൾ, വേളൂക്കര 5, 7, 17, 18 വാർഡുകൾ, ചൊവ്വന്നൂർ വാർഡ് 1, എടത്തിരുത്തി വാർഡ് 11, ആളൂർ വാർഡ് 1, കൊരട്ടി വാർഡ് 1, താന്ന്യം വാർഡ് 9, 10, കടവല്ലൂർ വാർഡ് 18, കാറളം വാർഡ് 13, 14, തൃശൂർ കോർപറേഷൻ 36, 49 ഡിവിഷനുകൾ, മുരിയാട് എല്ലാ വാർഡുകളും, ഇരിങ്ങാലക്കുട നഗരസഭ എല്ലാ ഡിവിഷനുകളും, തൃക്കൂർ പഞ്ചായത്ത് 7, 8, 12, 13 വാർഡുകൾ, വള്ളത്തോൾ നഗർ വാർഡ് 10, വരവൂർ 8, 9, 10, 11, 12 വാർഡുകൾ, പൂമംഗലം 2, 3 വാർഡുകൾ, ചൂണ്ടൽ 4, 5, 6, 7, 8, 14 വാർഡുകൾ, പാഞ്ഞാൾ 12, 13 വാർഡുകൾ, മറ്റത്തൂർ 10, 11, 21 വാർഡുകൾ, എരുമപ്പെട്ടി 9-ാം വാർഡ്, പോർക്കുളം വാർഡ് 3, ചേലക്കര വാർഡ് 17, അളഗപ്പനഗർ വാർഡ് 7, പുത്തൻചിറ വാർഡ് 6, കടവല്ലൂർ വാർഡ് 12, 13, വരന്തരപ്പളളി വാർഡ് 9, ദേശമംഗലം വാർഡ് 11, 13, 14, 15, മാള വാർഡ് 16 എന്നിവ കണ്ടെയ്ൻമെന്റ് സോണായി തുടരുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.