ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ 108 ആംബുലൻസിന്റെ പ്രവർത്തനം 24 മണിക്കൂറാക്കി. പകൽ മാത്രമായിരുന്നു ഇതുവരെ സേവനം. തമിഴ്‌നാട് അതിർത്തി വരെ നീണ്ടു കിടക്കുന്ന പഞ്ചായത്തിൽ ആംബുലൻസ് രാത്രിയും ഓടണമെന്ന ആവശ്യം ഉയർന്നിരുന്നു. ആദിവാസി ഊരുകൂട്ടങ്ങൾക്കും തോട്ടം തൊഴിലാളികൾക്കും ഏക ആശ്രയമായ വാഹനം മുഴുവൻ സമയയവും ഓടണമെന്ന് ബി.ഡി. ദേവസി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് എന്നിവർ ആരോഗ്യ വകുപ്പു മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.