കൊടുങ്ങല്ലൂർ: കൊവിഡ് പശ്ചാത്തലത്തിൽ ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ മാസിൻ മിറാസ് മെക്കാനിക്കൽ സാനിറ്റൈസർ ഡിസ്‌പെൻസർ തയ്യാറാക്കി. മതിലകം ബ്ലോക്ക് ഓഫീസ്, ആസ്മാബി കോളേജിന് സമീപത്തെ മസ്ജിദ്, വെമ്പല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്കായി മൂന്നു സാനിറ്റൈസർ ഡിസ്‌പെൻസറുകൾ കൈമാറി. മതിലകം ബ്ലോക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബീദലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി ബാബു, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങൾ, എൻ.എസ്.എസ് വളണ്ടിയർമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലിഷ കെ.എ എന്നിവർ പങ്കെടുത്തു.