തൃശൂർ: സമൂഹമാദ്ധ്യമങ്ങൾ സാമൂഹിക പ്രവർത്തനത്തിന് ഉതകുന്ന തരത്തിൽ പ്രയോജനപ്പെടുത്തണമെന്ന് ടി.എൻ. പ്രതാപൻ എം.പി. സമൂഹമാദ്ധ്യമങ്ങളും സാമൂഹിക പ്രവർത്തനവും എന്ന വിഷയത്തിൽ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റി നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ടി സെൽ വിഭാഗം കൺവീനർ അഖിൽ എസ്. നായർ അദ്ധ്യക്ഷനായി. ഗാന്ധിദർശൻ ഹരിതവേദി സംസ്ഥാന ചെയർമാൻ ഡോ. അജിതൻ മേനോത്ത്, ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പ്രൊഫ. വി.എ. വർഗീസ്, രാജേഷ് വി.എം, രാമചന്ദ്രൻ പള്ളിയിൽ, ജയിംസ് എൻ.ജെ, ശശിധരൻ വൈലത്തൂർ, രാജേന്ദ്രപ്രസാദ്, അഡ്വ. കെ.പി. ഷീബ, പ്രൊഫ. യു.എസ്. മോഹനൻ എന്നിവർ പ്രസംഗിച്ചു.