തൃശൂർ: നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും ഹൈമാസ്റ്റില്ലാത്ത തൃശൂർ നിയോജക മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലും മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 40,93,983 രൂപ ചെലവഴിച്ച് ഒമ്പത് സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. മുനിസിപ്പൽ ഓഫീസിനു മുൻവശം, വെളിയന്നൂർ ജംഗ്ഷൻ, കൊക്കാലെ ജംഗ്ഷൻ, നടുവിലാൽ, ബിനി ടൂറിസ്റ്റ് ഹോമിനു സമീപം, പാറമേക്കാവ് അമ്പലത്തിന് മുൻവശം, ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം, ചേറൂർ പൊലീസ് അക്കാഡമിക്കു സമീപം, നടത്തറ എന്നീ സ്ഥലങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. മേയർ അജിത ജയരാജൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ബാബു, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത വിജയൻ, കൗൺസിലർമാരായ അനൂപ് ഡേവിസ് കാട, പി. കൃഷ്ണൻകുട്ടി മാസ്റ്റർ, കെ. മഹേഷ് എന്നിവർ സന്നിഹിതരായിരുന്നു.