തൃശൂർ : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി വിവിധയിടങ്ങളിൽ ടാബ്‌ലെറ്റുകളും ടിവിയും എത്തിച്ചു കൊടുക്കുന്ന ഒ.ബി.സി മോർച്ചയുടെ പദ്ധതി വൻവിജയവും ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുമാണ് ലഭിക്കുന്നതെന്ന് റിഷി പൽപ്പു പറഞ്ഞു. കോലഴി പഞ്ചായത്തിലെ കുറ്റൂർ ചന്ദ്ര മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ടാബ്‌ലെറ്റുകൾ വിതരണം ചെയ്ത ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു റിഷി പൽപ്പു. അളകനന്ദ, ദർശൻ, ഗോകുൽ, പ്രണവ്, ദേവദർശ് എന്നീ വിദ്യാർത്ഥികൾക്കാണ് ഒ.ബി.സി മോർച്ചയുടെ ആഭിമുഖ്യത്തിൽ ടാബ്‌ലെറ്റുകൾ വിതരണം ചെയ്തത്. ഒ.ബി.സി മോർച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.ബി.സി മോർച്ച നിയോജകമണ്ഡലം സെക്രട്ടറി രാജേഷ് പോട്ടോർ , ജില്ലാക്കമ്മിറ്റിയംഗം ബിനീഷ് കുറ്റൂർ, പഞ്ചായത്ത് പ്രസിഡന്റ് ദാസ് ശങ്കർ എന്നിവർ പങ്കെടുത്തു.