ചാവക്കാട്: അങ്ങാടിത്താഴം, എടപ്പുള്ളി പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ അനുഭവിക്കുന്ന കടുത്ത ദുരിതം പരിഹരിക്കാൻ അധികൃതർ വേണ്ട ഇടപെടൽ നടത്തണമെന്ന് പൗരാവകാശ വേദിയുടെ ഓൺലൈൻ വഴി ചേർന്ന യോഗം ആവശ്യപ്പെട്ടു. പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അദ്ധ്യക്ഷനായി. കെ.യു. കാർത്തികേയൻ, വി.പി. സുഭാഷ്, കെ.വി. അമീർ, കെ.പി. അഷറഫ് എന്നിവർ പ്രസംഗിച്ചു.