വടക്കാഞ്ചേരി: കൊവിഡ് സമ്പർക്ക വ്യാപനം വർദ്ധിച്ചതോടെ വടക്കാഞ്ചേരിയിൽ പൊലീസ് കർശന നടപടികൾ തുടങ്ങി. പട്ടാമ്പിയിൽ നിന്നം മീൻ കൊണ്ടുവന്ന് വിൽക്കുന്നതും മാർക്കറ്റുകളിലെ മത്സ്യക്കച്ചവടവും പൂർണ്ണമായും നിറുത്തി. വഴിയോരകച്ചവടങ്ങൾ അടപ്പിച്ചു.

കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ കൈകൾ കഴുകുന്നതിന് വെള്ളവും സാനിറ്റൈസറും നിർബന്ധമാക്കി. ഇത് പാലിക്കാത്ത കച്ചവട സ്ഥാപനങ്ങൾക്കെതിരെ പിഴയടയ്ക്കുന്ന നടപടികൾ സ്വീകരിച്ചുതുടങ്ങി. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഉച്ചഭാഷിണിയിലൂടെ നഗരസഭ അറിയിപ്പ് നൽകുന്നുണ്ട്.

നഗരത്തിൽ അണുവിമുക്തമാക്കുന്ന നടപടികൾ ആരംഭിച്ചു. സർക്കാർ ഓഫീസുകളിൽ ആളുകൾ കൂട്ടംകൂടിയെത്തുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.