ചാലക്കുടി: അതിരപ്പിള്ളിയിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച പഞ്ചാത്ത് അംഗം പി.എം. പുഷ്പാംഗദൻ അടക്കം അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് ചികിത്സയ്ക്കു ശേഷം വീട്ടിൽ കഴിയുന്ന വ്യക്തിയെ സന്ദർശിച്ചതാണ് എപിഡെമിക്ട് ആക്ട് പ്രകാരം കേസെടുത്തത്. രോഗം ഭേദമായി വെറ്റിലപ്പാറയിലെ വീട്ടിൽ റിവേഴ്‌സ് ക്വാറന്റൈനിൽ കഴിയുന്നയാൾക്ക് മധുരം കൊടുത്ത് സന്തോഷം പങ്കിടാൻ എത്തിയതായിരുന്നു പുഷ്പാംഗദനും മൂന്നു സുഹൃത്തുക്കളും. വിവരം അറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസാണ് പൊലീസിൽ പരാതി നൽകിയത്. കൊവിഡ് രോഗ മുക്തനായ ചുമട്ടു തൊഴിലാളിയും കേസിൽ പ്രതിയായി.