പുതുക്കാട്: ജില്ലയിലെ എറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഓർമ്മയാകുമോ എന്ന ആശങ്കയിലാണ് തൊഴിലാളികളും നാട്ടുകാരും. കൊവിഡ് വ്യാപനം ശക്തമായ മാർച്ചിൽ അളഗപ്പമില്ലിൽ അഞ്ച് കോടി രൂപയുടെ നൂൽ കെട്ടിക്കിടക്കുകയായിരുന്നു. രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങുകയും ചെയ്ത സമയത്ത് മാർച്ച് 24 നാണ് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ പേരിൽ സ്ഥാപനത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിറുത്തുന്നത്. പക്ഷേ അതിന് മുമ്പ് 180 ഓളം വരുന്ന ഗേറ്റ് ബദലി തൊഴിലാളികൾക്ക് ജോലി നൽകാതായി. ഇപ്പോൾ മുന്നൂറോളം സ്ഥിരം ജീവനക്കാരാണ് ശേഷിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ടെക്സ്റ്റയിൽസ് കോർപറേഷനു കീഴിൽ ഭരതത്തിലൊട്ടാകെ ഉണ്ടായിരുന്ന 150 ഓളം മില്ലുകളിൽ ശ്രദ്ധേയമായിരുന്നു അളഗപ്പ ടെക്സ്റ്റയിൽസ്. ഒരു കാലത്ത് നാഷണൽ ടെക്സ്റ്റയിൽസ് കോർപറേഷനു കീഴിൽ എറ്റവും കൂടുതൽ ലാഭം നേടികൊടുത്തിരുന്നതാണ് അളഗപ്പമില്ല്. മൂവായിരത്തോളം പേർ വരെ മൂന്ന് ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്തിരുന്നു. അളഗപ്പമില്ല് നാഷണൽ ടെക്സ്റ്റയിൽസ് കോർപറേഷനു കീഴിൽ പ്രവർത്തിക്കുമ്പോൾ ശരാശരിയേക്കാൾ ഉയർന്ന ശബളം, ബോണസ് എന്നിവ ലഭിച്ചിരുന്നതിനാൽ അളഗപ്പയിൽ ഒരു ജോലി ലഭിക്കുക എന്നത് എതൊരു തൊഴിലാളിയുടെയും സ്വപ്നമായിരുന്നു.
കേരളത്തിൽ അളഗപ്പ കൂടാതെ തൃശൂർ പുല്ലഴി കേരള ലക്ഷ്മി, കൊല്ലം പാർവ്വതി മിൽസ്, തിരുവനന്തപുരം വിജയമോഹിനി മിൽസ്, കണ്ണൂരിലെ കണ്ണൂർ സ്പിനിംഗ് ആൻഡ് വീവിംഗ് മിൽസ് എന്നിവയായിരുന്നു നാഷണൽ ടെക്സ്റ്റയിൽസ് കോർപറേഷനു (എൽ.ടി.സി)കീഴിൽ പ്രവർത്തിച്ചിരുന്നത് . ദക്ഷിണേന്ത്യയിൽ, കേരളം, തമിഴ്‌നാട്, മാഹി, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ മില്ലുകൾ പോണ്ടിച്ചേരി ആസ്ഥാനമായുള്ള റീജ്യണലിന്റെ കീഴിലാണ് പ്രവർത്തനം. ഭാരതത്തിലൊട്ടാകെ എൻ.ടി.സിക്കു കീഴിൽ 150 ഓളം മില്ലുകൾ ഒരു കാലത്ത് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് 25 ഓളം മില്ലുകൾ മാത്രമായി. ഇതിൽ 14 മില്ലുകളും കേരളം ഉൾപ്പെടുന്ന സതേൺ റീജ്യണലിന്റെ കീഴിലാണ്.
......................................................
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ടെക്സ്റ്റയിൽസ് കോർപറേഷനു കീഴിൽ ഭരതത്തിലൊട്ടാകെ ഉണ്ടായിരുന്ന 150 ഓളം മില്ലുകളിൽ ശ്രദ്ധേയമായിരുന്നു അളഗപ്പ ടെക്സ്റ്റയിൽസ്. ഒരു കാലത്ത് നാഷണൽ ടെക്സ്റ്റയിൽസ് കോർപറേഷനു കീഴിൽ എറ്റവും കൂടുതൽ ലാഭം നേടികൊടുത്തിരുന്നതാണ് അളഗപ്പമില്ല്. മൂവായിരത്തോളം പേർ വരെ മൂന്ന് ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്തിരുന്നു.
(അളഗപ്പമില്ലിന്റെചരിത്രംനാളെ)