കാടുകുറ്റി: ജില്ലാ പഞ്ചായത്തിന്റെ 2.5 ലക്ഷം രൂപ ചെലവഴിച്ച് കാടുകുറ്റി പഞ്ചായത്തിലെ 24 അംഗൻവാടികൾക്ക് കളിയുപകരണങ്ങൾ വിതരണം ചെയ്തു. 2019- 20 സാമ്പത്തിക വർഷത്തെ പദ്ധതിയാണിത്. കൊരട്ടി ഡിവിഷനിലെ കാടുകുറ്റി, മേലൂർ, കൊരട്ടി പഞ്ചായത്തുകളിലെ എല്ലാ അംഗൻവാടികൾക്കും ഏഴ് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
കളിയുപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ. സുമേഷ് നിർവഹിച്ചു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമാസ് ഐ. കണ്ണത്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, സ്ഥിരം സമിതി ചെയർമാൻ എം.ആർ. ഡേവീസ്, ബ്ലോക്ക് മെമ്പർ വി.എം. പത്മനാഭൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സി.എസ്. സുഷമ, എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കുള്ള സൈക്കിൾ, വിവിധ തരം സ്ലൈഡുകൾ, ഊഞ്ഞാലുകൾ, കളിപ്പാട്ടങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്.