ചാലക്കുടി: പനമ്പിള്ളി കോളേജിലെ ഇൻഡോർ സ്‌റ്റേഡിയത്തിന്റെ 1.57 കോടി രൂപയുടെ നവീകരണത്തിന് നടപടിയായെന്ന് ബി.ഡി. ദേവസി എം.എൽ.എ അറിയിച്ചു. കായിക വകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗത്തിന് ഇതിനായി സർക്കാർ അനുമതി നൽകി. കോർട്ട് സിവിൽ വർക്ക്, ഇലക്ട്രിക്കൽ, ഫയർ ആൻഡ് സേഫ്റ്റി, വൈദ്യുതി കണക്ഷൻ എന്നിവയ്ക്കാണ് തുക അനുവദിച്ചത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ട്രഷറി നിക്ഷേപ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ചായിരുന്നു സ്‌റ്റേഡിയത്തിന്റെ നിർമ്മാണം. കോളേജ് ഗ്രൗണ്ടും നിർമ്മിച്ചെങ്കിലും വേണ്ടത്ര ഫണ്ട് ലഭിക്കാത്തതിനാൽ അനുബന്ധ പ്രവർത്തനങ്ങൾ നടന്നില്ല. ഇതോടൊപ്പമാണ് പുനഃരുദ്ധാരണവും നടത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു.