മാള: കൊവിഡ് വ്യാപന അവസ്ഥയിൽ ആശുപത്രിയിൽ പോകാതെ ചികിത്സ തേടാവുന്ന സൗകര്യം മാള ഗുരുധർമ്മം മിഷൻ ഹോസ്‌പിറ്റലിൽ സജ്ജമായി. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സൗജന്യ ടെലിമെഡിസിൻ സംവിധാനം ആരംഭിച്ചിരിക്കുന്നത്.

ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഓർത്തോ, ഗൈനക്കോളജി, ജനറൽ സർജറി സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ വാട്സ്ആപ്പ് വീഡിയോ വഴി ഡോക്ടറുമായി നേരിൽ സംസാരിച്ചു സൗജന്യ ചികിത്സാ ഉപദേശം തേടാം.

കൂടാതെ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ വീട്ടിൽ എത്തിച്ചു തരുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് രോഗ ഭീതിയിൽ അവശ്യ ചികിത്സകൾ കിട്ടാതെ ബുദ്ധിമുട്ടുകൾ നേരിടാതിരിക്കുവാനാണ് ഈ സൗജന്യ സേവനം മാള ഗുരുധർമ്മം മിഷൻ ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. സേവനങ്ങൾക്ക് ബന്ധപ്പെടുക: 7222882222.