തൃശൂർ: നഗരത്തിൽ കണ്ടെയെൻമെന്റ് സോണാക്കി പ്രഖ്യാപിച്ച തേക്കിൻകാട് ഡിവിഷനിൽ നിയന്ത്രണം തുടരുന്നു. പ്രദേശത്ത് പൊലീസ് കാവൽ തുടരുകയാണ്. ഡിവിഷൻ പരിധിക്കുള്ളിലെ ഇടറോഡുകളും പ്രധാന റോഡുകളും തമ്മിലുള്ള ബന്ധം പൊലീസ് അടച്ചിട്ടുണ്ട്. സ്വകാര്യ ബസുകളെയും നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ജയ് ഹിന്ദ് മാർക്കറ്റിൽ ലോട്ടറി വിൽപ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്ടെയൻമെന്റ് സോണാക്കി മാറ്റിയത്. ഒരു മാസത്തിൽ രണ്ടാം തവണയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.