tharakallidal
എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ അക്ഷര അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ തറകല്ലിടൽ ചടങ്ങ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു

കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ അക്ഷര അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ തറകല്ലിടൽ ചടങ്ങ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ഹേന രമേഷ്, എ.വി. സതീഷ്, ഷീന വിശ്വൻ, ജ്യോതി പ്രകാശ്, ഗീത മോഹൻദാസ്, കെ.സി. പരമേശ്വരൻ എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ അംഗൻവാടി കെട്ടിടം പണിയുന്നത്.