കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോൺ ആക്കിയ വാസുപുരം 21-ാം വാർഡിൽ 75 പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 10 പേരെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ച് ടെസ്റ്റ് നടത്തി. സെക്കൻഡ‌റി സമ്പർക്കമുള്ള 65 പേർക്ക് റാപ്പിഡ് ടെസ്റ്റും നടത്തി. 10, 11 വാർഡുകളിലുള്ളവരുടെ റാപ്പിഡ് ടെസ്റ്റ് ഇന്ന് മോനൊടി ഗ്രാമമന്ദിരത്തിൽ നടത്തും. നാളെ ജനപ്രതിനിധികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ടെസ്റ്റ് നടത്തും.