kattana
മുണ്ടാടൻ ഫ്രാൻസിസിന്റെ പറമ്പിൽ കാട്ടാനക്കൂട്ടം മറിച്ചിട്ട് നശിപ്പിച്ച തെങ്ങ്

കോടാലി: മുപ്ലി താളുപ്പാടത്ത് കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു. മുണ്ടാടൻ ഫ്രാൻസിസിന്റെ പറമ്പിലെ അഞ്ച് തെങ്ങുകൾ, അടക്കാമരങ്ങൾ, വാഴകൾ, കൈതച്ചക്കകൾ എന്നിവ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയും പുലർച്ചെ 3.30 തോടെയുമാണ് കാട്ടാനകൾ കൂട്ടമായെത്തി കൃഷിനശിപ്പിച്ചത്. ഇവിടെ കാട്ടാനകൾ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. കാട്ടാനശല്യം തടയാൻ നിർമിച്ച സോളാർ വേലികൾ പലയിടത്തും തകർന്ന നിലയിലാണ്. വന്യമൃഗങ്ങൾ കാടിറങ്ങുന്നത് നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് മലയോര നിവാസികൾ ആവശ്യപ്പെട്ടു.