farming
പഴുന്നാന ആലാട്ട് കുടുംബത്തിന്റെ കൃഷിയിടത്തിൽ നിന്ന് ഇല്ലം നിറയ്ക്കുള്ള ആദ്യത്തെ നെൽക്കറ്റ അരിഞ്ഞെടുക്കുന്നു.

തൃശൂർ: കർക്കടക മാസത്തിൽ ക്ഷേത്രങ്ങളിലെ ഇല്ലം നിറയ്ക്കു വേണ്ടി പഴുന്നാന ആലാട്ടു കുടുംബത്തിന്റെ കൃഷിയിടത്തിൽ നിന്ന് ആദ്യത്തെ നെൽക്കറ്റ തയ്യാറാക്കി. ബംഗളൂരു കാമത്ത് ഹള്ളി അയ്യപ്പ ക്ഷേത്രത്തിലേക്കാണ് ആദ്യ നെൽക്കറ്റ അരിഞ്ഞെടുത്തത്. തൃശൂർ ജില്ലാ ഫാർമേഴ്‌സ് സഹകരണ സംഘം പ്രസിഡന്റ് എ. പ്രസാദ്, ആലാട്ട് ചന്ദ്രൻ,​ ആലാട്ട് ബാബു, കെ. സുരേഷ്, സി. ബിനോജ് എന്നിവർ പങ്കെടുത്തു.

ഗുരുവായൂർ, കൂടൽമാണിക്യം, തൃപ്രയാർ ക്ഷേത്രം, ചൊറ്റാനിക്കര, തിരുവമ്പാടി, ഊരകം, മമ്മിയൂർ തിരുവതാംകൂർ ദേവസ്വത്തിനു കീഴിലുള്ള എറ്റുമാന്നൂർ, കടുത്തുരുത്തി, അമ്പലപ്പുഴ, എരുമേലി ഉൾപ്പെടെ കേരളത്തിനകത്തും പുറത്തും 500 ഓളം ക്ഷേത്രങ്ങളിലേക്ക് ഇല്ലംനിറയ്ക്കുള്ള നെൽക്കറ്റ കേച്ചേരി പഴുന്നാന അലാട്ട് കുംടുംബത്തിന്റ കൃഷിയിടത്തിലാണ് കൃഷി ചെയ്യുന്നത്. സഹോദരങ്ങളായ ആലാട്ട് കൃഷ്ണൻകുട്ടി, ആലാട്ട് രാജൻ, ആലാട്ട് ചന്ദ്രൻ, ആലാട്ട് ബാബു എന്നിവരാണ് ഇല്ലം നിറയ്ക്കുള്ള നെൽക്കറ്റകൾ തയ്യാറാക്കുന്നത്.