lock-down

തൃശൂർ: ജില്ലയിൽ 23 പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണാക്കി. നിലവിലെ രണ്ടെണ്ണം ഒഴിവാക്കി. 13 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളും ഡിവിഷനുകളും അടക്കമുള്ള 23 പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്റ് സോണാക്കി കളക്ടർ ഉത്തരവിട്ടത്. രണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ രണ്ട് വാർഡുകൾ ഒഴിവാക്കുകയും ചെയ്തു. കൊടകര പഞ്ചായത്ത് രണ്ടാം വാർഡ്, പാവറട്ടി പഞ്ചായത്ത് മൂന്നാം വാർഡ്, വേളൂക്കര പഞ്ചായത്ത് മൂന്നാം വാർഡ്, പോർക്കുളം പഞ്ചായത്ത് ഒമ്പതാം വാർഡ്, മതിലകം പഞ്ചായത്ത് 14, 15 വാർഡുകൾ, മാടക്കത്തറ പഞ്ചായത്ത് ആറ്, ഏഴ്, എട്ട്, 14 വാർഡുകൾ, പുത്തൂർ പഞ്ചായത്ത് മൂന്നാം വാർഡ്, കൊടുങ്ങല്ലൂർ നഗരസഭ 31-ാം ഡിവിഷൻ, തൃശൂർ കോർപറേഷൻ 40, 44 ഡിവിഷനുകൾ, നെൻമണിക്കര പഞ്ചായത്ത് ആറാം വാർഡ്, പൂമംഗലം പഞ്ചായത്ത് എട്ടാം വാർഡ്, പറപ്പൂക്കര പഞ്ചായത്ത് ഒന്ന്, മൂന്ന് വാർഡുകൾ, വടക്കാഞ്ചേരി നഗരസഭ 10, 11, 16, 17, 20 ഡിവിഷനുകൾ എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. രോഗപകർച്ച സാദ്ധ്യത കുറഞ്ഞ ഗുരുവായൂർ നഗരസഭ 35-ാം ഡിവിഷനും ചൊവ്വന്നൂർ പഞ്ചായത്ത് ഒന്നാം വാർഡും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.